.
ഉപദൗത്യം:ശുചിത്വ-മാലിന്യസംസ്കരണം
- ലക്ഷ്യങ്ങള്‍
1. പുതിയ നഗര ഖര-മാലിന്യസംസ്ക്കരണ നിയമപ്രകാരം ഒരു സാധാരണ പൗരന്റെ ഉത്തരവാദിത്തവും ചുമതലയും വ്യക്തമാക്കി അവബോധം സൃഷ്ടിക്കുക.
2. ഉത്തരവാദിത്ത മാലിന്യപരിപാലനരീതികള് അവലംബിക്കുന്നതിനോട് പൗരന്മാരില് അനുകൂല മനോഭാവവും ശീലങ്ങളും ഉണ്ടാക്കി സമൂഹത്തിലാകെ ഒരു പുതിയ മാലിന്യപരിപാലനസംസ്കാരം സൃഷ്ടിക്കുക.
3. സങ്കീര്‍ണ്ണമായ മാലിന്യപരിപാലനപ്രശ്നങ്ങള് കണ്ടെത്തുന്നതിനും പരിഹാരം സാധ്യമാക്കുന്നതിനുമുളള സഹായം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുക.
4. ശാസ്ത്രീയ മാലിന്യപരിപാലനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്ഥാപനങ്ങളുടെ സുസ്ഥിരമാക്കുക
- പ്രവര്‍ത്തനങ്ങള്‍
1. ഗാര്‍ഹിക/സ്ഥാപനങ്ങളിലെ ജൈവമാലിന്യങ്ങള്‍ പരമാവധി ഉറവിടത്തില്‍ തന്നെ ഉല്പാദകന്റെ ഉത്തരവാദിത്തത്തില്‍ സംസ്കരിക്കുന്ന രീതിയും (വികേന്ദ്രീകൃത ഉറവിട ജൈവമാലിന്യ സംസ്ക്കരണം) അത് സാധ്യമാകാത്ത
ഇടങ്ങളില്‍ കമ്മ്യൂണിറ്റിതല കമ്പോസ്റ്റിംഗ് / ബയോമെഥനേഷന്‍ രീതി ഉചിതമായ
തലങ്ങളിലും (അയല്‍ക്കൂട്ടം/ വാര്‍ഡ്/ തദ്ദേശ ഭരണ സ്ഥാപനം) പ്രാവര്‍ത്തികമാക്കുന്നതാണ്.
2. അജൈവ മാലിന്യങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനതലത്തില്‍ തരംതിരിച്ച് വൃത്തിയാക്കി ശേഖരിച്ച് പുന:ചംക്രമണം ഉറപ്പാക്കുന്നതിനുളള സംവിധാനം
സൃഷ്ടിക്കുന്നതാണ്.
3. ദ്രവമാലിന്യ പരിപാലനത്തിന് അനുയോജ്യമായ വികേന്ദ്രീകൃത സംവിധാനങ്ങള്‍ ഉചിതമായ തലങ്ങളില്‍ പ്രാവര്‍ത്തികമാക്കുന്നതാണ്.
4. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ വലിയ നഗരങ്ങളില്‍ ഉറവിട മാലിന്യ സംസ്കരണത്തോടൊപ്പം തന്നെ നൂതന രീതിയിലുളള കേന്ദ്രീകൃത
സംസ്കരണ സംവിധാനങ്ങളും നടപ്പാക്കുന്നതാണ്.
5. മാലിന്യ സംസ്കരണത്തിന് ഓരോ വീട്ടിലും നിലവില്‍ ഏത് രീതിയാണ് അവലംബിക്കുന്നതെന്ന് വിലയിരുത്തിയതിനുശേഷം ജൈവ കമ്പോസ്റ്റിംഗ്, ബയോഗ്യാസ് എന്നിവയില്‍ ഏത് രീതിയാണ് പ്രായോഗികമാകുക എന്ന്കണ്ടെത്തുകയും ആ രീതിയിലേയ്ക്ക് മാറുന്നതിന് വീട്ടുകാരെ സജ്ജരാക്കുകയും ചെയ്യുന്നതാണ്.
6. ചന്തകള്‍, അറവുശാലകള്‍, കല്ല്യാണ മണ്ഡപങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യ സംസ്കരണത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.
7. ജലസ്രോതസുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് കര്‍ശനമായി തടയുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.
8. ഉറവിട മാലിന്യ സംസ്കരണം വ്യാപകമാക്കുകയും അനുയോജ്യമായ മാലിന്യ സംസ്കരണ സങ്കേതങ്ങള്‍ ഉപയോഗിച്ച് മാലിന്യത്തെ ജൈവകൃഷിക്ക് അനുയോജ്യമായ വളമാക്കി മാറ്റി വീടുകളില്‍ തന്നെ കൃഷി വ്യാപിപ്പിക്കുകയും ചെയ്യുന്നതാണ്.
9. ബയോഗ്യാസ് സംവിധാനങ്ങളും തുമ്പൂര്‍മുഴി മാതൃകയിലുളള വികേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനങ്ങളും, പ്ലാസ്റ്റിക്,ഇവേസ്റ്റ്,ആശുപത്രി
മാലിന്യങ്ങള്‍ തുടങ്ങിയവ സംസ്കരിക്കുന്നതിന് ആവശ്യമുള്ള സംവിധാനങ്ങളും വിവിധ തലങ്ങളില്‍ ഏര്‍പ്പെടുത്തുന്നതാണ്.
10. മാലിന്യം കുറയ്ക്കുക , വസ്തുക്കളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, പുന:ചംക്രമണം (Recycle) ഉറപ്പാക്കുക എന്നീ തത്വങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുളള വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതാണ്.
11. അനുകൂലമായ മനോഭാവവും ശീലങ്ങളും രൂപീകരിക്കുന്നതിനും സുരക്ഷിത മാലിന്യ പരിപാലന സംസ്കാരം വളര്‍ത്തുന്നതിനും അനുയോജ്യമായ വിവരവിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളും കാമ്പയിനും സംഘടിപ്പിക്കുന്നതാണ്.
- Sanitation & Waste management Sub-mission-Annual Report 2017
- Freedom From waste Campaign activities 15 August 2017-English
- Freedom From waste Campaign activities 15 August 2017-Malayalam
- Waste management Activities initiated by LSGIs on 1st Nov 2017.
- List of Waste Management activities initiated by LSGIs on 1st Nov 2017
- Intensive Cleaning Drive June 27,28,29-2018