










മലപ്പുറം: വാഴയൂർ ഗ്രാമപഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിത കർമ സേനക്കായി ലഭ്യമാക്കിയ Weighing Machine (300 Kg കപ്പാസിറ്റി), മെറ്റൽ ട്രോളി, ഗംബൂട്ട്, സാനിറ്റൈസർ, മാസ്ക് , ഗ്ലൗസ്, പ്ലാസ്റ്റിക് ബാഗ്, ട്രാഷ് പിക്കർ, യൂണിഫോം, ഓവർ കോട്ട് തുടങ്ങിയവ ഹരിത കർമസേന കൺസോർഷ്യം പ്രസിഡന്റ് ശ്രീമതി. ശ്രീദേവി, സെകട്ടറി ശ്രീമതി. ടി.പി. ഗീത എന്നിവർക്ക് കൈമാറി കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി.പി. വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.